വോട്ടെണ്ണൽ ദിവസത്തിൽ, പുതിയ ബിജെപി വിരുദ്ധ വിശാല പ്രതിപക്ഷ സഖ്യത്തിന് കളമൊരുങ്ങുന്നു. എൻഡിഎക്ക് കേവലഭൂരിപക്ഷം നേടാനാകാതിരിക്കുകയോ തൂക്ക് സഭ വരികയോ ചെയ്താൽ പുതിയ മുന്നണി രൂപീകരിച്ച് രാഷ്ട്രപതിയെ കാണാനാണ് പുതിയ പ്രതിപക്ഷ സഖ്യം തീരുമാനിച്ചിരിക്കുന്നത്. നിലവിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുപിഎയിലേക്ക് കൂടുതൽ രാഷ്ട്രീയപാർട്ടികളെത്തുന്നു. തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ബിഎസ്‍പി, എസ്‍പി, തെലുഗു ദേശം പാർട്ടി, ഇടതുപക്ഷം എന്നീ പാർട്ടികൾ കൂടി ചേർന്നുള്ള പുതിയ സഖ്യത്തിന്‍റെ പേര് സെക്യുലർ ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്‍ഡിഎഫ്) എന്നാണ്.അതേസമയം, നവീൻ പട്‍നായികിന്‍റെ ബിജു ജനതാദൾ, കെ ചന്ദ്രശേഖർ റാവുവിന്‍റെ തെലങ്കാന രാഷ്ട്രസമിതി, ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് എന്നീ പാർട്ടികൾ ഈ പുതിയ സഖ്യത്തിൽ ഇതുവരെ അണി ചേർന്നിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *