തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും കേരളത്തിന് ശാപമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാശിന് കൊള്ളാത്ത ഡിജിപിയാണ് കേരളത്തിലുള്ളത്. മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു, അദ്ദേഹം പദവി ഒഴിയുന്നതാണ് നല്ലതെന്നും രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം നടക്കുന്ന ഇരുപത്തിയഞ്ചാമത്തെ രാഷ്ട്രീയ കൊലപാതകമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും, സര്‍ക്കാരിന്റെ പിടിപ്പുകേടാണ് അടിക്കടി അക്രമങ്ങള്‍ അരങ്ങേറാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്നും, സര്‍ക്കാര്‍ പരാജയമാണെന്നും കണ്ണൂരിലെ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *