ആലുവ എടയാറില്‍ എണ്ണശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന സ്വര്‍ണം കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. സ്ഥാപനത്തിലെ മുൻ ഡ്രൈവർ തൊടുപുഴ മുതലക്കോടം സ്വദേശി ബിപിന്‍ ജോര്‍ജ് ആണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
തൊടുപുഴ മുതലക്കോടം സ്വദേശി ബിപിൻ ജോർജിനെയാണ് അറസ്റ്റ് ചെയ്തത്. ഗൂഡാലോചന, കവർച്ചയടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ അഞ്ചോളം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം പിന്തുടരുന്നുണ്ട്.
