സീറ്റ് നേടുമെന്ന് പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ ബി.ജെ.പിക്ക് കേരളത്തില്‍ വോട്ടുയര്‍ത്താനായി എന്നത് മാത്രമാണ് ആശ്വാസം. വിജയം പ്രതീക്ഷിച്ച തലസ്ഥാനത്ത് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടെങ്കില്‍ മറ്റ് നാല് മണ്ഡലത്തിൽ രണ്ട് ലക്ഷത്തിലേറെ വോട്ട് നേടാനായി. ശബരിമല പ്രശ്നം ഉയർത്തി പോരാടിയ പത്തനംതിട്ട കൈവിട്ടത് തിരിച്ചടിയുമായി.ബി.ജെ.പി ഏറെ ആരവമുയർത്തി മത്സരിച്ച പത്തനംതിട്ടയിൽ മൂന്ന് ലക്ഷത്തിനടുത്തെത്താനായി. സ്റ്റാർ കാമ്പയിനിംഗിലൂടെ ശ്രദ്ധ നേടിയ സുരേഷ്ഗോപി തൃശൂരിൽ 2,93,822 വോട്ട് നേടി. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ പോരടിച്ച ആറ്റിങ്ങലിൽ രണ്ടര ലക്ഷത്തോളം വോട്ടാണ് നേടിയത്. ബി.ജെ.പി ലക്ഷ്യം വച്ച പാലക്കാട് രണ്ട് ലക്ഷം കടന്നു. വിജയം ലക്ഷ്യം വച്ച് നേരത്തേ തന്നെ രംഗത്തിറങ്ങിയ പി.സി തോമസ് കോട്ടയത്ത് ഒന്നര ലക്ഷം പിന്നിട്ടു. ആലപ്പുഴയിലും ചാലക്കുടിയിലും കോഴിക്കോടും കാസർകോട്ടും എൻ.ഡി.എക്ക് ഒന്നര ലക്ഷത്തിൽ പരം വോട്ടാണ് സ്വന്തമാക്കാനായത്. കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് എറണാകുളത്ത് ലഭിച്ചത് 1,37,749 വോട്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *