കൊല്ലം: എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പരാമര്‍ശം തെറ്റായിരുന്നെന്ന് വൈകിയെങ്കിലും സിപിഎം തിരിച്ചറിഞ്ഞതില്‍ സന്തോഷമെന്ന് രമ്യാ ഹരിദാസ്. വനിതാ കമ്മീഷനില്‍ നിന്നും തനിക്ക് നീതി ലഭിച്ചില്ലെന്നും രാഷ്ട്രീയത്തിനതീതമായി കമ്മീഷന്‍ പ്രവര്‍ത്തിക്കണമെന്നും രമ്യാ ഹരിദാസ് കൂട്ടിച്ചേര്‍ത്തു.

രമ്യാ ഹരിദാസിനെതിരെ വിജയ രാഘവന്‍ നടത്തിയ പരാമര്‍ശം പികെ ബിജുവിന്റെ തോല്‍വിയെ ബാധിച്ചുവെന്ന് നേരത്തെ മന്ത്രി എ.കെ ബാലന്‍ അഭിപ്രായപ്പെട്ടിരുന്നു. പരാമര്‍ശം ആലത്തൂരിലെ വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാം എന്ന് പറഞ്ഞ മന്ത്രി ഏതെങ്കിലും രൂപത്തില്‍ അപമാനിക്കണമെന്ന വിജയരാഘവന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാമെന്നും തെരഞ്ഞെടുപ്പിലെ പരാജയകാരണം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *