പത്തനംതിട്ട ; ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണ്ണത്തിൽ കുറവ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ഇതിനെ കുറിച്ച് പ്രതികരിക്കാൻ ദേവസ്വം മന്ത്രിയും , ദേവസ്വം ബോർഡ് ചെയർമാനും തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ .കോടികൾ വിലമതിക്കുന്ന സ്വർണ്ണവും വെള്ളിയും എവിടെയാണുള്ളതെന്ന് അറിയാൻ ഭക്തജനങ്ങൾക്ക് അവകാശമുണ്ട്.ഇത്ര ലാഘവത്തോടെയാണോ ഇത്തരം സുപ്രധാന വിഷയങ്ങൾ ശബരിമലയിൽ കൈകാര്യം ചെയ്യുന്നത്.യുവതികളെ മലകയറ്റാൻ ജാഗ്രത കാണിക്കുന്ന മന്ത്രിക്കും പ്രസിഡണ്ടിനും ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ലേയെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിച്ചു .
2019-05-26
