കൊച്ചി: എറണാകുളം നെട്ടൂരില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. നെട്ടൂര്‍ സ്വദേശിനി ബിനിയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം ഭര്‍ത്താവ് ആന്റണി പോലീസില്‍ കീഴടങ്ങി. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.

കുടുംബപ്രശ്‌നമാണ് അരുംകൊലയില്‍ കലാശിച്ചത്. മാരകായുധം ഉപയോഗിച്ച് ആന്റണി ബിനിയുടെ തലക്ക് അടിക്കുകയായിരുന്നു. തുടര്‍ന്ന് പനങ്ങാട് പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ബിനി മരിച്ചിരുന്നു. ഇരുവരും തമ്മില്‍ കുടുംബകോടതിയില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

Read more http://www.sirajlive.com/2019/05/26/370255.html

Leave a Reply

Your email address will not be published. Required fields are marked *