നവോത്ഥാന സമിതി പ്രവര്‍ത്തനം നിര്‍ത്തിവക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തെരഞ്ഞെടുപ്പ് കഴിയും വരെ പ്രവർത്തനം നിർത്താനാണ് യോഗം വിളിച്ച് മുഖ്യമന്ത്രി പറഞ്ഞത്. ശബരിമല വിഷയം കൈകാര്യം ചെയ്തതില്‍ ജാഗ്രതക്കുറവുണ്ടായി, എങ്കിലും ഇത് തോല്‍വിക്ക് കാരണമായി എന്ന് പറയാനാകില്ല. ആലപ്പുഴയില്‍ എസ്.എന്‍.ഡി.പി ശാഖ വാര്‍ഷികാഘോഷത്തിലാണ് വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം.
2019-05-26

