തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫിനുണ്ടായ മികച്ച വിജയത്തിന് കാരണം ശബരിമലയാണെന്ന് യു ഡി എഫ് വിലയിരുത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതന്യൂനപക്ഷങ്ങളുടെ പിന്തുണയും തുണയായായി. മോദിയോടും പിണറായിയോടുമുള്ള വിയോജിപ്പ് ജനം പ്രകടിപ്പിച്ചതും യു ഡി എഫിന് മികച്ച വിജയം സമ്മാനിച്ചതായി അദ്ദേഹം പറഞ്ഞു. യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
2019-05-27
