കാന്തപുരം മലേഷ്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മലേഷ്യ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രധാനമന്ത്രി ഡോ. മഹാതിര്‍ ബിന്‍ മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ പ്രധാന മന്ത്രിയുടെ ക്വാലാലംപൂരിലെ ഓഫീസിലെത്തിയ കാന്തപുരത്തിന് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്.

കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായതായും ഇന്ത്യന്‍ മുസ്ലിങ്ങളുടെ ആശംസകള്‍ മലേഷ്യന്‍ പ്രധാന മന്ത്രിയെ അറിയിച്ചതായും ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു. മഹാതിറിന്റെ പതിറ്റാണ്ടുകളായുള്ള സവിശേഷ കാഴ്ചപ്പാടുകളും ജനസമൂഹവുമായി പുലര്‍ത്തുന്ന ഊര്‍സ്വലമായ പാരസ്പര്യവുമാണ് മലേഷ്യയെ ഇന്നത്തെ നിലയിലേക്കു വളര്‍ത്തിയതെന്നും കാന്തപുരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *