കേരളത്തില്‍ നിന്ന് വി മുരളീധരന്‍ കേന്ദ്രമന്ത്രിയാകും. സത്യപ്രതിജ്ഞയ്ക്ക് മുന്‍പുള്ള പ്രധാനമന്ത്രിയുടെ ചായസല്‍ക്കാരത്തിന് ക്ഷണം ലഭിച്ചെന്ന് മുരളീധരന്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് മുരളീധരന്‍. നേരത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്നു അദ്ദേഹം.

കേരളത്തിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നില്‍നില്‍ക്കുമെന്ന് മുരളീധരന്‍ പ്രതികരിച്ചു. മന്ത്രിപദവി പാര്‍ട്ടിക്കും സംസ്ഥാനത്തിനും വേണ്ടി വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *