സത്യപ്രതിജ്ഞയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം

രണ്ടാമതായി മോദിസര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങിനൊരുങ്ങിയിരിക്കുകയാണ് രാജ്യതലസ്ഥാനം. നരേന്ദ്രമോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടിക പൂര്‍ത്തിയായിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും മന്ത്രിസഭയില്‍ ഉണ്ടാകും. നേരത്തെ അമിത് ഷാ മന്ത്രിസഭയില്‍ അംഗമാകില്ലെന്ന വാര്‍ത്ത വന്നിരുന്നു. വൈകിട്ട് ഏഴു മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *