കോഴിക്കോട്: എറണാകുളത്ത് നിപ ബാധയെന്ന സംശയം ബലപ്പെട്ടതോടെ പ്രതിരോധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട്ടു നിന്ന് വിദ്ഗ്ദ സംഘം കൊച്ചിക്ക് തിരിച്ചു. ഇവിടുത്തെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ രോഗബാധ സംശയിക്കുന്ന സാഹചര്യത്തിലാണ് വിദഗ്ദ സംഘം എത്തുന്നത്.

കേരളത്തില്‍ ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്തതും കൃത്യമായ പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ വൈറസിനെ മാറ്റി നിര്‍ത്തിയതും കോഴിക്കോട്ടെ ഡോക്ടര്‍മാരുടെ പങ്ക് വളരെ വലുതാണ്. അതുകൊണ്ടാണ് നിപ ബാധയേറ്റ രോഗികളേയും മറ്റും ചികിത്സിച്ച്‌ പരിചയമുള്ള വിദ്ഗദ സംഘത്തെ കൊച്ചിയിലും എത്തിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *