കോഴിക്കോട്: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ എട്ട് പേര്‍ പലപ്പോഴായി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പരാതി. പലപ്പോഴായി പലയിടങ്ങളില്‍ വെച്ച്‌ തന്നെ എട്ട് പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് കുട്ടി തന്നെ മൊഴി നല്‍കി. വീടുകളില്‍ എത്തിച്ചാണ് പലരും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതികള്‍ക്കൊപ്പം ബീച്ചിലും സിനിമ തിയേറ്ററുകളിലും പോയിട്ടുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മ കട നടത്തി വരികയാണ്. ഇവിടെ സ്ഥിരമായി വരുന്ന യുവാക്കളാണ് കുട്ടിയെ ലൈംഗിക പീഡനത്തിനരയാക്കിയവരില്‍ പലരുമെന്നാണ് വിവരം. ഇവരുടെ മൊബൈല്‍ ഫോണുകളില്‍ തന്റെ ഫോട്ടോകള്‍ ഉണ്ടെന്നും പെണ്‍കുട്ടി പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോടുള്ള സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലാണ് ഇപ്പോള്‍ കുട്ടിയുള്ളത്. സംരക്ഷണ കേന്ദ്രം സംഭവത്തെ കുറിച്ച് അറിയിച്ചതോടെ പോലീസ് കേസെടുത്തു. തന്റെ യുവസുഹൃത്തിനെതിരെയായിരുന്നു ആദ്യം പെണ്‍കുട്ടി പീഡനാരോപണം ആരോപണം ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *