ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. രാത്രി 11.35 ന് കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ് ഹൗസിലാണ് തങ്ങുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയിലാണ് ഗുരുവായൂരും പരിസരവും. രാവിലെ 8.55 ന് ഗുരുവായൂരിലേക്ക് പോകും.
കൊച്ചി നാവിക സേന വിമാനത്താവളത്തിൽ ഇന്നലെ രാത്രി എത്തിയ പ്രധാനമന്ത്രിയെ ,ഗവർണർ ജസ്റ്റിസ് പി.സദാശിവം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, സുരേഷ് ഗോപി എം.പി, ചീഫ് സെക്രട്ടറി ടോം ജോസ്,ഡി.ജി.പി ലോക്നാഥ് ബഹ്റ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു . തുടർന്ന് റോഡ് മാർഗമാണ് പ്രധാനമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയത്.
