തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയ്ക്ക് സ്ഥലംമാറ്റം

തൃശൂര്‍ : പ്രധാനമന്ത്രിയോട് അനാദരവ് കാട്ടിയെന്ന വിവാദം കടുക്കുന്നതിനിടയില്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയ്ക്ക് സ്ഥലംമാറ്റം. പോലീസ് ആസ്ഥാനത്തു സൈബര്‍ കേസുകളുടെ ചുമതലയായിരിക്കും ഇനിമുതല്‍ യതീഷ് ചന്ദ്ര വഹിക്കുക. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥാനം കൊച്ചി കമ്മീഷണറായിരുന്ന എസ്. സുരേന്ദ്രന് നല്‍കി.

കഴിഞ്ഞ ജനുവരിയില്‍ പ്രധാനമന്ത്രി തൃശൂരിലെത്തിയപ്പോള്‍ യതീഷ് ചന്ദ്രയുടെ പെരുമാറ്റം മോശമായിരുന്നുവെന്ന് കാണിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ബിജെപി പരാതി പോയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *