തെലങ്കാനയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂട്ടത്തോടെ ടി.ആര്‍.എസില്‍ ചേര്‍ന്ന പശ്ചാതലത്തില്‍ എ.ഐ.എം.ഐ.എമ്മിന് മുഖ്യ പ്രതിപക്ഷ പാര്‍ട്ടി പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് അസദുദ്ദീന്‍ ഒവൈസി. നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തങ്ങള്‍ക്ക് തരണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിനെക്കാള്‍ കൂടുതല്‍ എം.എല്‍.എമാര്‍ തങ്ങള്‍ക്കുണ്ട്. തങ്ങളാണ് സംസ്ഥാനത്ത് ഇപ്പോള്‍ രണ്ടാമത്തെ വലിയ പാര്‍ട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പീക്കറുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *