കൊച്ചി: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രകാശ് തമ്പിയെ വയലിനിസ്റ്റ് ബാലഭാസ്‍കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‍തു. കാക്കനാട് ജില്ലാ ജയിലിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഹരികൃഷ്‍ണന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഡ്രൈവർ അർജുനാണ് വാഹനം ഓടിച്ചതെന്ന് പ്രകാശ് തമ്പി മൊഴി നൽകി. താനാണ് വാഹനമോടിച്ചതെന്ന് ബാലഭാസ്കർ ആശുപത്രിയിൽ കിടക്കുന്ന സമയത്ത് അർജുൻ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് മൊഴിമാറ്റിയ ശേഷം അർജുനുമായി ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. അർജുൻ തന്റെ നമ്പർ ബ്ലോക്ക് ചെയ്തു. വാഹനമോടിച്ചത് ആരാണെന്ന് അറിയാൻ വേണ്ടിയാണ് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. എന്നാൽ ഒന്നും ലഭിച്ചില്ലെന്നും പ്രകാശ് തമ്പി മൊഴി നൽകി.
2019-06-09
