കാന്‍സര്‍ ഇല്ലാത്ത യുവതിക്ക് കീമോ: തുടര്‍ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി

കീമോ തെറാപ്പി നല്‍കുന്നതിന് മുമ്പ് മെഡിക്കല്‍ ബോര്‍ഡ് ചേരണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയിലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇക്കാര്യം വിദഗ്ധ ഡോക്ടര്‍മാരുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. കോട്ടയത്ത് കാൻസർ ഇല്ലാത്ത രോഗിക്ക് കീമോ നൽകിയതിനെ തുടർന്നാണ് സര്‍ക്കാര്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഡോക്ടർമാർ മനപ്പൂർവം പിഴവ് വരുത്തി എന്ന് കരുതുന്നില്ലെന്നും രജനിക്ക് തുടർ ചികിത്സക്ക് എല്ലാ സംവിധാനവും ഒരുക്കുമെന്നും കെ.കെ ശൈലജ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *