കേന്ദ്രവിദേശകാര്യ സഹമന്ത്രി പദവി ഏറ്റശേഷം ആദ്യമായി കോഴിക്കോട് ജില്ലയിലെത്തിയ വി മുരളീധരന് ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

വൈകീട്ട് 6.30ഓടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ സ്വീകരിക്കാന്‍ നൂറ് കണക്കിന് ബി.ജെ.പി പ്രവര്‍ത്തകരാണ് തടിച്ചുകൂടിയത്. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സിന്‍റെ നേതൃത്വത്തില്‍ പൌരസ്വീകരണവും നല്‍കി. ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *