മഴ: വിന്‍ഡീസ്-ദ.ആഫ്രിക്ക മത്സരം നിര്‍ത്തിവെച്ചു

ലോകകപ്പിലെ വെസ്റ്റ് ഇൻഡീസ് – ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം താത്കാലികമായി നിർത്തിവെച്ചു. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മത്സരം നിർത്തിവെക്കുന്നതിന് മുമ്പ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 29 റൺസെടുത്തിട്ടുണ്ട് ദക്ഷിണാഫ്രിക്ക.

ലോകകപ്പിലെ മൂന്ന് തുടർച്ചയായ തോൽവികൾക്ക് ശേഷം വിജയം പ്രതീക്ഷിച്ച് ഇറങ്ങിയ ദ.ആഫ്രിക്കക്ക് ഹാഷിം ആംലയെയും ഐയ്ഡൻ മാർക്രമിനെയും തുടക്കത്തിലെ നഷ്ടമാവുകയായിരുന്നു. 17 റൺസെടുത്ത ഡികോക്കും റണ്ണൊന്നും എടുക്കാതെ നായകൻ ഡുപ്ലെസിസുമാണ് ക്രീസിൽ. ഷെൽഡൻ കോട്ട്റെൽ ആണ് ഇരുവരെയും പുറത്താക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *