ഇന്ത്യയുടെ എക്കാലത്തെയും മികച്ച മധ്യനിര ബാറ്റ്സ്മാനായ യുവരാജ് സിങ്ങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. യുവരാജ് സിങ്ങ് തന്നെയാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. വൈകാരികമായ പ്രസംഗത്തിലൂടെയായിരുന്നു യുവിയുടെ വിടവാങ്ങല്‍ പ്രഖ്യാപനം. 304 മത്സരങ്ങളില്‍ നിന്നും 8071 റണ്‍സാണ് യുവരാജിന്‍റെ സമ്പാദ്യം. ഇന്ത്യന്‍ ടീമിന്‍റെ പല ചരിത്ര നേട്ടങ്ങളിലും വലിയ പങ്ക് വഹിച്ച താരമാണ് യുവരാജ്.

ക്രിക്കറ്റാണ് തനിക്ക് എല്ലാം നേടി തന്നത്. അസാധ്യമായതെല്ലാം സാധ്യമാകുമെന്ന് പഠിപ്പിച്ചത്. 2000ത്തില്‍ കളിക്കാന്‍ അവസരം നല്‍കിയ സൌരവ് ഗാംഗുലിക്കും സുഹൃത്തും മുന്‍ ഇന്ത്യന്‍ നായകനുമായ എം.എസ് ധോണിക്കും നന്ദി അര്‍പ്പിക്കുന്നു. സച്ചിനൊപ്പം കളിക്കാന്‍ സാധിച്ചത് ഭാഗ്യമായി കണക്കാക്കുന്നു. യുവരാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *