പത്തനംതിട്ട അടൂരിലുള്ള സ്വകാര്യ ആയുർവേദ നഴ്സിംഗ് സ്ഥാപനത്തിലെ മൂന്ന് പെൺകുട്ടികളെ കാണാതായി. സീതത്തോട്, മലപ്പുറം, പൂനെ സ്വദേശിനികളായ മൂന്ന് പെൺകുട്ടികളെയാണ് കാണാതായത്. പെൺകുട്ടികളെ കാണാനില്ലെന്ന് കാട്ടി ഹോസ്റ്റൽ വാർഡൻ അടൂർ പൊലീസിൽ പരാതി നൽകി.

ഇന്നലെ വൈകിട്ട് സൂപ്പർ മാർക്കറ്റിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് പെൺകുട്ടികൾ ഹോസ്റ്റിൽ നിന്ന് ഇറക്കിയത്. രാത്രി വൈകിയും മൂന്ന് പേരെയും കാണാത്തതിനെ തുടർന്നാണ് ഹോസ്റ്റൽ വാർഡൻ അടൂർ പൊലീസിൽ പരാതി നൽകിയത്. അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *