പതിനേഴാം ലോക് സഭാ സമ്മേളനം തുടങ്ങി. മധ്യപ്രദേശില്‍ നിന്നുള്ള എം.പി വിരേന്ദ്രകുമാറാണ് സത്യപ്രതിജ്ഞ ചടങ്ങിനുള്ള പ്രോ ടേം സ്പീക്കര്‍.പ്രൊ ടെം സ്പീക്കറായി വീരേന്ദ്ര കുമാർ ഒരു മണിക്കൂർ മുൻപ് രാഷ്ട്രഭവനിൽ സത്യപ്രതിജ്ഞ ചെയ്തു.പാര്‍ലമെന്‍റില്‍ പ്രതിപക്ഷത്തിന്‍റെ പങ്കിനെ വിലമതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം അവരുടെ അംഗസംഖ്യയെക്കുറിച്ച് ചിന്തിക്കരുത്. പ്രതിപക്ഷം ക്രിയാത്മകമായി സഭാപ്രവര്‍ത്തനങ്ങളില്‍ ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു.അതേസമയം ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കുമെന്ന് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ വ്യക്തമാക്കി.
2019-06-17

