ബിനോയ് കോടിയേരിക്കെതിരായി പീഡന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ സന്നദ്ധത അറിയിച്ചതായി സൂചന. സെക്രട്ടറിയേറ്റ് യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കോടിയേരി മാറി നില്‍ക്കാന്‍ സന്നദ്ധത അറിയിച്ചത്.
അതേസമയം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. ആന്തൂർ കെട്ടിടാനുമതി വിവാദവും സെക്രട്ടേറിയറ്റിന്റെ പരിഗണനക്കു വരും. തെരഞ്ഞടുപ്പ് അവലോകന റിപ്പോർട്ട് അന്തിമമാക്കലാണ് യോഗത്തിന്റെ പ്രധാന അജണ്ട.
