ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി നല്‍കിയ യുവതിയുടെ മൊഴി മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തുമെന്ന് മുംബൈ പൊലീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുംവരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യില്ലെന്നും പൊലീസ് അറിയിച്ചു. അതേസമയം ബിനോയിയെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 27നാണ് മുംബൈ ദിന്‍ഡോഷി സെഷന്‍ കോടതി പരിഗണിക്കുക.
2019-06-26

