എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ദര്‍ബാറില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നടി ജീവയും വേഷമിടുന്നു. വിജയ് സേതുപതി പ്രധാനവേഷത്തില്‍ എത്തിയ ധര്‍മദുരൈ എന്ന ചിത്രത്തില്‍ വേഷമിട്ട നടിയാണ് ജീവ. ജീവിയും രജനികാന്തും ഒരുമിച്ചുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.രജനിയും മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. നയന്‍താരയാണ് നായിക. എസ്.ജെ സൂര്യ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലൈക്ക പ്രൊഡക്ഷന്‍സാണ്.27 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്ത് പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ദര്‍ബാല്‍

Leave a Reply

Your email address will not be published. Required fields are marked *