കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് ആന്തൂര്‍ നഗരസഭക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഇന്ന് മാര്‍ച്ച് നടത്തും. നഗരസഭ ചെയര്‍പേഴ്സന്‍ പി കെ ശ്യാമളയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച്.സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമായേക്കും. നഗരസഭ സെക്രട്ടറിയുടെ പരിധിയില്‍ വരുന്നതല്ലെങ്കില്‍ തീരുമാനം സര്‍ക്കാരിന് വിടും. സാജന്റെ ആത്മഹത്യയില്‍ ഉദ്യോഗസ്ഥരുടെ മൊഴി എടുക്കുന്നത് തുടരും.
2019-06-27
