ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് പാകിസ്താന്‍ സെമി സാധ്യത നിലനിര്‍ത്തി

ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് പാകിസ്താന്‍ സെമി സാധ്യത നിലനിര്‍ത്തി. 6 വിക്കറ്റിനാണ് പാകിസ്താന്റെ ജയം. സെഞ്ച്വറി നേടിയ ബാബര്‍ അസമാണ് കളിയിലെ താരം.238 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്താന്‍ കരുതലോടെയാണ് തുടങ്ങിയത്. സ്കോര്‍ 50 കടക്കും മുമ്പ് ഓപ്പണര്‍മാര്‍ മടങ്ങിയെങ്കിലും ഹാരിസ് സുഹൈലും ബാബര്‍ അസമും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ബാബര്‍ 101 റണ്‍സുമായി പുറത്താകാതെ നിന്നു. സുഹൈല്‍ 68 റണ്‍സെടുത്തു. ഹഫീസ് 32 റണ്‍സെടുത്ത് പിന്തുണ കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *