പൊലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവിക്കാന്‍ പാടില്ലാത്തത് സേനയില്‍ സംഭവിക്കരുത്. ഒറ്റപ്പെട്ട വ്യക്തികൾ പൊലീസിന് കളങ്കമുണ്ടാക്കുന്നു. തെറ്റ് ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃശൂരില്‍ കോസ്റ്റല്‍ വാര്‍ഡന്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കസ്റ്റഡി മരണങ്ങളുള്‍പ്പെടെയുള്ള സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *