പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാസാന്ത റേഡിയോ പ്രഭാഷണമായ മൻ കി ബാത്ത് ഇന്ന് പുനരാരംഭിക്കും. തെരഞ്ഞടുപ്പിനെ തുടർന്ന് രണ്ട് മാസമായി പരിപാടി നിർത്തി വച്ചിരുന്നു. രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യത്തെ മൻകി ബാത്ത് കൂടിയാണ് ഇന്നത്തേത്. എന്നാൽ പ്രസംഗത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് സൂചന നൽകിയിട്ടില്ല. രാവിലെ 11 മണിക്കാണ് മൻകി ബാത്തിന്റെ സംപ്രേഷണം.
2019-06-30
