ബിഹാർ സ്വദേശിയായ യുവതി നൽകിയ പീഡന പരാതിയിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. യുവതിയുടെ പുതിയ വാദങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും മുംബൈ ദിൻഡോഷി സെഷൻസ് കോടതി അന്തിമ തീരുമാനമെടുക്കുക. ബിനോയ്ക്കെതിരെ യുവതി സമര്‍പ്പിച്ച തെളിവുകളും കോടതി പരിശോധിക്കും.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മുംബൈ ദിൻഡോഷി സെഷൻസ് കോടതി ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ജാമ്യാപക്ഷ പരിഗണിച്ചത്. എന്നാല്‍ ബിനോയിക്കെതിരായി യുവതി കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതിനു പുറമെ പ്രത്യേക അഭിഭാഷകനെ നിയമിക്കാന്‍ അനുവദിക്കണമെന്നും യുവതി ആവശ്യപ്പെടുകായിരുന്നു.

