രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ സി.ബി.ഐ മിന്നല്‍ റെയ്ഡ്

ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ സി.ബി.ഐയുടെ പ്രത്യേക റെയ്ഡ്. ഡല്‍ഹി, മുംബൈ ഉള്‍പ്പെടെ പതിനെട്ട് നഗരങ്ങളിലായി അന്‍പത് ഇടങ്ങളിലാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്.

റെയ്ഡില്‍ പതിനാല് കേസുകളും സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും റെയ്ഡ് തുടരുകയാണ്. നിഷ്ക്രിയ ആസ്തിയില്‍ വന്‍ വര്‍ധനവ് ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് റെയ്ഡ് എന്നതാണ് ശ്രദ്ധേയം.

Leave a Reply

Your email address will not be published. Required fields are marked *