ലൈംഗിക പീഡന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയി കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം. മുംബൈ ദിന്‍ഡോഷി കോടതിയാണ് ജാമ്യം അനുവദിച്ചത്. തനിക്കെതിരെ യുവതി ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് ബിനോയ് കോടതിയില്‍ പറഞ്ഞിരുന്നു. യുവതിയുടെ പരാതിയില്‍ ബലാത്സംഗ കുറ്റം നിലനില്‍ക്കില്ല. ഡിഎന്‍എ പരിശോധന ഇപ്പോള്‍ പരിഗണിക്കരുതെന്നും ബിനോയിയുടെ അഭിഭാഷകന് വാദിച്ചു. മുന്‍കൂര്‍ ജാമ്യം പരിഗണിക്കുമ്ബോള്‍ ഡിഎന്‍എ പരിശോധന ആവശ്യമില്ല. പ്രോസിക്യൂഷന് ഹാജരാക്കിയ വിവാഹ രേഖകള്‍ വ്യാജമാണ്. പരാതിക്കാരി സമര്‍പ്പിച്ച രേഖയിലെ ഒപ്പ് ബിനോയിയുടേതല്ല. ബലാത്സംഗ കുറ്റം ആരോപിക്കാനുള്ള തെളിവില്ലെന്നും അഭിഭാഷകന് വാദിച്ചിരുന്നു.
2019-07-03

