കൊല്ലപ്പെട്ട് ഒരു വര്‍ഷം തികഞ്ഞിട്ടും അഭിമന്യു വധക്കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടാത്തതില്‍ സര്‍ക്കാരിനേയും പോലീസിനെയും പരിഹസിച്ച് അഡ്വ.ജയശങ്കര്‍.വര്‍ഗീയതയെ നമ്മള്‍ മേലാലും ചെറുക്കും, എതിര്‍ത്തു തോല്പിക്കും. കഴിവതും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പേരു പറയാതെ വിമര്‍ശിക്കാന്‍ എല്ലാ സഖാക്കളും പ്രത്യേകം ശ്രദ്ധിക്കുമെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പരിഹസിക്കുന്നു.
അഭിമന്യുവിന്റെ നെഞ്ചില്‍ കഠാര കുത്തിയിറക്കിയ പഹയനെ പിടിച്ചിട്ടില്ല. അര്‍ജുനെ കുത്തിയവനും മുങ്ങി. രണ്ടുപേര്‍ക്കുമെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നല്ലെങ്കില്‍ നാളെ, ഈ വര്‍ഷമല്ലെങ്കില്‍ അടുത്ത വര്‍ഷം, അതുമല്ലെങ്കില്‍ അതിനടുത്ത വര്‍ഷം അവരെയും പിടികൂടും. ഇനി ബൂര്‍ഷ്വാ കോടതി വെറുതെ വിട്ടാലും ജനകീയ കോടതി ശിക്ഷിക്കുമെന്നും ജയശങ്കർ പറയുന്നു


