ഷൊര്‍ണൂര്‍: അഞ്ച്, ആറ് പ്ലാറ്റ്‌ഫോമിന് പുറത്തെ റെയില്‍വേ ട്രാക്കില്‍ രണ്ട് വിരലുകള്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി റെയില്‍വേ ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. പാദത്തിന്റെ മുന്‍വശവും തള്ളവിരലും അതിനോടുചേര്‍ന്ന വിരലുമായിരുന്നു ട്രാക്കില്‍. ദുര്‍ഗന്ധം വമിച്ചിട്ടില്ലാത്തതിനാല്‍ കാലപ്പഴക്കമുണ്ടാകില്ല. സ്ത്രീയുടേതാണോ പുരുഷന്റേതാണോ വിരലുകളെന്ന കാര്യമുള്‍പ്പെടെയുള്ളവ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ അറിയാനാവൂ.

സംഭവത്തില്‍ മറ്റ് സ്ഥലങ്ങളില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തിയിട്ടുണ്ടോ എന്ന വിവരവും പോലീസ് ശേഖരിക്കുന്നുണ്ട്. തൃശ്ശൂര്‍ റെയില്‍വേ പോലീസ് എസ്.ഐ. വനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഷൊര്‍ണൂരില്‍ നിന്നുള്ള പോലീസ് നായയും ശാസ്ത്രീയ പരിശോധകസംഘവും ട്രാക്കില്‍ പരിശോധന നടത്തി. ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *