ലോകകപ്പിന് ശേഷം എം എസ് ധോണി വിരമിച്ചേക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരവും മുന്‍ ക്യാപ്റ്റനുമായിരുന്ന മഹേന്ദ്ര സിംഗ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ലോകകപ്പോടെ വിരമിക്കുമെന്ന് സൂചന. പി ടി എയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട് ചെയ്തിരിക്കുന്നത്.ധോണി ഈ ലോകകപ്പിന് ശേഷം ഇന്ത്യക്കായി കളിക്കുമോ എന്ന കാര്യം സംശയമാണെന്ന് ബി സി സി ഐ പ്രതിനിധി മാധ്യമങ്ങളോട് അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബി സി സി ഐയോ സിലക്ഷന്‍ കമ്മിറ്റിയോ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *