ദുബായ് വിമാനത്താവളത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ സിം കാര്‍ഡ്

ദുബായ് വിമാനത്താവളത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ സിം കാര്‍ഡ്. മൂന്ന് മിനുട്ട് ടോക്ക് ടൈമും 20 എം.ബി ഡാറ്റയും സൗജന്യമായി ഉള്‍പ്പെടുത്തിയ സിം കാര്‍ഡാണ് സഞ്ചാരികള്‍ക്ക് ലഭിക്കുക.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ) ആരംഭിച്ച ഈ പദ്ധതിയുടെ കീഴില്‍ ടെലികോം ടീം ‘ഡു’ ആണ് സൗജന്യമായി സിം നല്‍കുന്നത്. പദ്ധതിയുടെ ഭാഗമായി 18 വയസിന് മുകളില്‍ പ്രായമുളള എല്ലാ സഞ്ചാരികള്‍ക്കും ഒരു മാസം കാലാവധിയുള്ള സിം കാര്‍ഡ് ലഭിക്കും. ദുബായിലെത്തുന്ന സഞ്ചാരികള്‍ക്ക് സന്തോഷകരവും സുരക്ഷിതവുമായ അവധിക്കാലം സമ്മാനിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
‘കണക്‌ട് വിത്ത് ഹാപ്പിനെസ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് സൗജന്യമായി സിം നല്‍കുന്നത്. ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംരംഭം നടപ്പിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *