പെറുവിനെതിരേ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലിന് ഒരുങ്ങുന്ന ബ്രസീലിന് തിരിച്ചടി. പരിക്കേറ്റ വില്ല്യന്‍ ഫൈനല്‍ കളിക്കില്ല. പിന്‍തുടയിലെ ഞരമ്പിനേറ്റ പരിക്കാണ് ചെല്‍സി വിങ്ങര്‍ക്ക് വിനയായത്. പിന്‍തുടയില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച്ച ബ്രസീല്‍ താരം പരിശോധനക്ക് വിധേയനായിരുന്നു. തുടര്‍ന്ന് വിശ്രമം ആവശ്യമാണെന്നും ഫൈനല്‍ കളിക്കേണ്ടെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.അര്‍ജന്റീനക്കെതിരായ സെമിഫൈനലിനിടെയാണ് വില്ല്യന് പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *