ലൈംഗീക പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഇന്ന് മുംബൈ ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ ഹാജരാകും. പോലീസ് ബിനോയിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തും.ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലായിരുന്നു ബിനോയിയുടെ ജാമ്യം. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ബിനോയ് മുംബയ് ഓഷിവാര പോലീസ് സ്റ്റേഷനിലെത്തിയതും അറസ്റ്റ് രേഖപ്പെടുത്തിയതും. അഭിഭാഷകനൊപ്പമാണ് ബിനോയ് ഓഷിവാര പോലീസ് സ്റ്റേഷനിലെത്തിയത്.
2019-07-08

