ആഗ്രയിലെ യമുന എക്സ്പ്രസ് വേയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു. പരിക്കേറ്റ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഖ്നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന ബസാണ് തിങ്കളാഴ്ച പുലര്‍ച്ചെ അപകടത്തില്‍പെട്ടത്‌. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആഗ്രയ്ക്കടുത്ത് യമുനാ അതിവേഗ പാതയിലാണ് അപകടം നടന്നത്.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ആഗ്രയിലെ യമുന എക്സ്പ്രസ് വേയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും അടിയന്തര സഹായം ഉറപ്പുവരുത്തുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

നോയ്ഡയേയും ആഗ്രയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന 165 കിലോമീറ്റര്‍ നീളം വരുന്ന അതിവേഗ പാതയില്‍ ബസ് മറിഞ്ഞത് 15 അടി താഴ്ചയിലേക്കായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *