ഡി.എന്‍.എ പരിശോധനക്ക് തയ്യാറെന്ന് ബിനോയ് കോടിയേരി

ഡി.എന്‍.എ പരിശോധനക്ക് തയ്യാറെന്ന് ബിനോയ് കോടിയേരി. സാമ്പിളുകള്‍ അടുത്ത തിങ്കളാഴ്ച നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
കേസില്‍ ബിനോയ്ക്ക് മുംബൈ ദിന്‍ഡോഷി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കര്‍ശനമായ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. 25000 രൂപ ജാമ്യത്തുക കെട്ടിവെക്കണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണം. ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനക്ക് തയ്യാറാവണം. സാക്ഷികളെ ഭീതിപ്പെടുത്തരുത് തുടങ്ങിയ ഉപാധികളിലാണ് ജാമ്യം അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *