പത്ത് ദിവസത്തിനകം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എം.എം മണി. വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും നിലവിലെ അവസ്ഥയില്‍ അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും പക്ഷേ നിലവിലെ പ്രതിസന്ധി രൂക്ഷമായതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ജൂലായ് 15 വരെ വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള നേരത്തെ അറിയിച്ചിരുന്നു. കേന്ദ്രനിലയങ്ങളില്‍ നിന്നും വൈദ്യുതി ലഭിക്കുന്നതിന് തടസം നേരിട്ടാല്‍ മാത്രമേ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടാവുകയുള്ളുവെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ജൂലായ് 15ന് യോഗം ചേര്‍ന്ന് ഇക്കാര്യം വീണ്ടും പരിശോധിക്കുമെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു.

