ബഹ്റൈന്‍: ബഹ്റൈനില്‍ സ്വദേശിയുമായി ചേര്‍ന്ന് ബിസിനസ് നടത്തിയ മലയാളി യുവാവ് പണവുമായി മുങ്ങിയെന്ന് പരാതി. കോഴിക്കോട് മണിയൂര്‍ സ്വദേശി സുനിലാബ് എന്ന യുവാവ് 47,000 ബഹ്റൈന്‍ ദിനാറുമായി (എണ്‍പത്തി അഞ്ച് ലക്ഷം ഇന്ത്യന്‍ രൂപ) മുങ്ങിയതായാണ് സ്വദേശി യാസര്‍ മുഹമ്മദ് ഖബറിന്റെ പരാതി. ഇതേ തുടര്‍ന്ന് ബഹ്റൈന്‍ പോലീസില്‍ പരാതി നല്‍കിയതായി സ്വദേശി യാസര്‍ മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിരവധി തവണ സുഹൃത്തുക്കള്‍ മുഖേന ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടില്‍ എത്തിയിട്ടില്ല എന്ന വിവരമാണ് ലഭിച്ചതെന്ന് യാസര്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ അഷ്റഫ്, നൂറുദ്ധീന്‍, ചെമ്പന്‍ ജലാല്‍ എന്നിവരും പങ്കെടുത്തു.

Read more http://www.sirajlive.com/2019/07/09/377459.html

Leave a Reply

Your email address will not be published. Required fields are marked *