മേപ്പാടി പുത്തുമലയില്‍ രണ്ട് വയസ്സുള്ള കുട്ടിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍

മേപ്പാടി പുത്തുമലയില്‍ രണ്ട് വയസ്സുള്ള കുട്ടിയുടെ മൃതദേഹംഉപയോഗ ശൂന്യമായ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തി. സംഭവത്തില്‍ മേപ്പാടി പോലിസ് അന്വേഷണം ആരംഭിച്ചു. മധ്യപ്രദേശ് സ്വദേശി ചന്ദ്ര സിംഗിന്റെ മകള്‍ റോഷ്‌നിയുടെ മൃതദേഹമാണ്‌ഇന്നലെ രാത്രി ഏഴരയോടെ കണ്ടെത്തിയത്.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുട്ടി താമസിക്കുന്ന പാടി മുറിയില്‍ നിന്നും നൂറ് മീറ്റര്‍ അടുത്തുള്ള കാടുപിടിച്ച സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *