കേരളത്തെ നടുക്കിയ പ്രളയക്കെടുതിയില്‍ മരണത്തെ മുഖാമുഖം കണ്ട ഇരുന്നൂറോളം പേരെ അതിസാഹസികമായി സ്വജീവന്‍ പോലും വകവയ്ക്കാതെ ബോട്ടുകളില്‍ ചെന്ന് രക്ഷപ്പെടുത്തിയ ജീവകാരുണ്യ പ്രവര്‍ത്തകനും സ്പോര്‍ട്സ് മാനും ബിസിനസ്‌കാരനുമായ ഡോ. ബോബി ചെമ്മണ്ണൂരിന് ആലപ്പാട് നിവാസികളുടെ സ്നേഹാദരവ്.
ആലപ്പാട് പൊറത്തൂരില്‍ വെച്ച്‌ ആര്‍ച്ചു ബിഷപ്പ് ഡോ. മാര്‍ ആന്‍ഡ്രുസ് താഴത്ത് പിതാവ് പൊന്നാട ചാര്‍ത്തിയയാണ് ഡോ. ബോബി ചെമ്മണ്ണൂരിനെ ആദരിച്ചത്.
പ്രളയ ജലത്തില്‍ അകപ്പെട്ടവരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെന്ന് രക്ഷപ്പെടുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യ വസ്തുക്കള്‍ നേരിട്ടെത്തിക്കുകയും ചെയ്തത്തിന്റെ ഉപകാരസ്മരണയായിരുന്നു പ്രസ്തുത ചടങ്ങ്.

Leave a Reply

Your email address will not be published. Required fields are marked *