ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമി ഫൈനലില്‍ ധോണി ഔട്ടാകുന്നത് കണ്ട് രണ്ട് പേര്‍ മരിച്ചു. കൊല്‍ക്കത്ത സ്വദേശിയായ 33 കാരന്‍ ശ്രീകാന്ത് മെയ്റ്റില്‍ ബിഹാര്‍ സ്വദേശി അഷോക് പസ്വാന്‍ (49) എന്നീ ക്രിക്ക്രറ്റ് ആരാധകരാണ് കളികാണുന്നതിനിടെ മരിച്ചത്.
കൊല്‍ക്കത്തയിലെ സൈക്കിള്‍ കട ഉടമയായ ശ്രീകാന്ത് ധോണി പുറത്തായത് കണ്ട് നിലവിളിച്ച് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട് ചെയ്തത്.

ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലെ നിര്‍ണായക നിമിഷത്തില്‍ ധോണി റൗണ്ണാട്ടായപ്പോള്‍ ശ്രീ ശ്രീകാന്ത് മൊബൈല്‍ ഫോണില്‍ കളി കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്ന് സമീപത്തെ കടയുടമയായ സച്ചിന്‍ ഘോഷ് പറഞ്ഞു. ബോധരഹിതനായി വീണ ശ്രീകാന്തിനെ ഉടന്‍ സമീപത്തുള്ള ഖാനാകുല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബീഹാറിലെ കിഷന്‍ഗഞ്ച് സ്വദേശിയായ അശോക് പസ്വാന് ധോണി പുറത്തായതിനെ തുടര്‍ന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ അശോകിനെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

l

Leave a Reply

Your email address will not be published. Required fields are marked *