തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഖിലിന് കുത്തേറ്റു. നിരവധി വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനമേറ്റു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്‍റും അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു. കോളജിലെ യൂണിറ്റ് കമ്മിറ്റി ഓഫീസ് എസ്.എഫ്.ഐ തന്നെ അടച്ചുപൂട്ടി.
ഉമറും അഖില്‍ ചന്ദ്രനും അടക്കം ഒരു സംഘം വിദ്യാര്‍ഥികള്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കാന്‍റീനില്‍ ഒത്തു ചേര്‍ന്ന് പാട്ടു പാടിയിരുന്നു. ഇത് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി നേതാക്കള്‍ ചോദ്യം ചെയ്തു. ഈ നേതാക്കള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ തിരിഞ്ഞതോടെയാണ് ഇന്ന് കാമ്പസില്‍ സംഘര്‍ഷം ഉടലെടുത്തത്.
