അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കി ആതിഥേയരായ ഇംഗ്ലണ്ട്. 241 റണ്‍സ് നേടി സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ മത്സരം സൂപ്പറോവറിലും സമനിലയില്‍ അവസാനിച്ചതോടെ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ഇംഗ്ലണ്ട് വിജയികളാവുകയായിരുന്നു. സൂപ്പറോവറിലെ അവസാന പന്തില്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ വിജയം നേടാനുള്ള മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ ശ്രമം റണ്ണൗട്ടില്‍ കലാശിക്കുകയായിരുന്നു.

