തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ചരിത്രമ്യൂസിയമാക്കണമെന്ന് കെ.മുരളീധരന്‍ എം.പി കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മഹാരഥന്‍മാരെ സംഭാവന ചെയ്ത കോളേജില്‍ ഇന്ന് ക്രിമിനലുകളെ ഉത്പാദിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

യൂണിവേഴ്സിറ്റി കോളേജ് കാര്യവട്ടത്തേക്ക് മാറ്റി സ്ഥാപിക്കണം. ഇത് ചെയ്യാത്തിടത്തോളെ കാലം പ്രശ്നങ്ങള്‍ തുടരും. എസ്.എഫ്.ഐയിലെ സമാധാന പ്രേമികള്‍ക്ക് പോലും തുടരാന്‍ കഴിയാത്ത അവസ്ഥയാണ് കോളേജിലുള്ളത്. അസഹിഷുണതയെന്ന വാക്കിന്റെ അര്‍ത്ഥം എസ്.എഫ്.ഐയാണന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കണമെന്ന് മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *